കേരളപാണിനീയം എന്ന കൃതിയിലൂടെ ആധുനിക മലയാള വ്യാകരണത്തിന് അടിത്തറ പാകിയ വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ. കവിയും വ്യാകരണ പണ്ഡിതനും അദ്ധ്യാപകനും സാഹിത്യ നിരൂപകനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും ഒരു തിരിഞ്ഞുനോട്ടം.
പ്രൊഫ. എം കെ സാനു: സാഹിത്യ വിമർശകന്‍, അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ. സാഹിത്യ നിരൂപണം, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.